കുമ്മാട്ടിയും കുട്ടിപ്പാട്ടുകാരും - ഒരപൂർവ്വ ചിത്രം

Albums

ലോകപ്രശസ്ത ചലച്ചിത്രകാരൻ മാർട്ടിൻ സ്കോർസേസി അടുത്ത കാലത്ത് കുമ്മാട്ടിയെ പരാമർശിച്ച് കൊണ്ട് ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. കുമ്മാട്ടിയുടെ പ്രദർശനത്തോടനുബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ തീർച്ചയായും കാണേണ്ട ചലച്ചിത്രമെന്ന രീതിയിലായിരുന്നു മാർട്ടിന്റെ പ്രസ്ഥാവന. കുമ്മാട്ടി വീണ്ടും ചർച്ചയിലേക്കെത്തുമ്പോൾ അതിനോട് സംബന്ധിച്ച ഒരു ചിത്രം കൂടി കൗതുകമാവുകയാണ്.

ജി അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടി എന്ന ചിത്രത്തിൽ മുത്തശ്ശിക്കഥയിലെ കുമ്മാട്ടി  എന്ന ഗാനം ആലപിക്കുന്ന കെ എസ് ചിത്രയുടേയും  കൂട്ടുകാരികളുടേയും ചിത്രമാണിത്. കലാദേവി,  രാധിക സുരേഷ് ഗോപി തുടങ്ങിയവരേയും ചിത്രത്തിൽ കാണാം.  ചലച്ചിത്രഗാനരംഗത്ത് സ്ഥിരമായി തുടക്കമിടുന്നതിനു മുമ്പ് സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിലുള്ളതാണ് ഈ ചിത്രം

Muthassikkadhayile ... : Kummaatti (1979)

 

പ്രശസ്ത സംഗീതസംവിധായകനായിരുന്ന  എം ജി രാധാകൃഷ്ണന്റെ പത്നിയും ചിത്രകാരിയും ഗാനരചയിതാവുമായിരുന്ന  പത്മജാ രാധാകൃഷ്ണൻ  പങ്ക് വച്ച ചിത്രങ്ങൾ.

Relates to: 
കെ എസ് ചിത്ര
ജി അരവിന്ദൻ
കുമ്മാട്ടി