ഗാന്ധിജി സിനിമയിൽ...

Cafe Special

സിനിമ എന്ന മാധ്യമം രാഷ്ട്ര നിർമ്മാണത്തിന്റെ വിവിധ തലങ്ങളും, നേതാക്കളുടെ അന്തരംഗത്തിലെ ആശയങ്ങളും ഒപ്പിയെടുക്കാൻ നിരവധി തവണ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ഇന്ന് ഈ ഗാന്ധി ജയന്തി ദിനത്തിൽ ഇന്ത്യയുടെ സിനിമാ ഗാന്ധിമാരേ തേടിയുള്ള ഒരു അന്വേഷണമാണ് ആഗ്രഹിക്കുന്നത്. എന്റെ മനസ്സിന്റെ ഏതോ ഒരു കോണിൽ ഓർമ്മയുടെ നാളത്തിൽ തിളങ്ങിയ ചില ഗാന്ധി അവതരങ്ങൾ ഇതാ...

നമ്മുടെ മലയാള ചിത്രങ്ങളിൽ  നിന്നും യാത്ര തുടങ്ങാം

1.ഗർഷോം 1999 -  ഗാന്ധിജിയായി ജോസഫ് ചാക്കോ .പ്രധാന നടനായ മുരളിയുടെ കഥാപാത്രത്തിന്റെ മാനസിക വ്യഥയിൽ അയാളുടെ മനസ്സിൽ വരുന്നതായിട്ടായിരുന്നു ഗാന്ധിജിയെ ചിത്രീകരിച്ചത്.

2. ശ്രീനാരായണ ഗുരു (1985)
പി.എ.ബക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഗാന്ധിജി ആയി എത്തിയതും ശ്രീ ജോസഫ് ചാക്കോ തന്നെ ആയിരുന്നു

3.യുഗ പുരുഷൻ 2010- ഈ സിനിമയിൽ ഗാന്ധി­ജി­യായി എത്തിയത് ശ്രീ ജോര്‍ജ് പോൾ ആയിരുന്നു .ശ്രീ നാരായണ ഗുരുവുമായി ഗാന്ധിജിയുടെ കൂടി കാഴ്ച്ച രംഗത്തിലാണ് ഗാന്ധിജി വരുന്നത്.

തമിഴ്‌സിനിമകളിലും ജോർജ് പോൾ ഗാന്ധിയായിട്ടുണ്ട് .അവ ഇതാണ്.
4.പെരിയാര്‍ - ഇ.വി രാമസ്വാമി നായകനാരുടെ ജീവിത ചരിത്രം വിഷയമാക്കിയ ചിത്രം
5.'100 കോടി കനവ്'

മറ്റു പ്രശസ്ത സിനിമകൾ

6. 9 ഹവർസ് ടു രാമാ 1963 ലെ ബ്രിട്ടീഷ് ചിത്രത്തിൽ ജെ.എസ്.കഷ്യപ് ആയിരുന്നു ഗാന്ധിജി.ഗോഡ്സെ ഗാന്ധിജിയെ വധിക്കുന്നതിന് മുമ്പുള്ള 9 മണിക്കൂറുകളാണ് സിനിമയുടെ പ്രമേയം.
ഇതിലെ ഗാന്ധി വധം സീൻ ഒരു പാട് പത്രങ്ങൾ ശരിക്കും ഗാന്ധി വധത്തിന്റെ അപൂർച്ച രംഗം ആണെന്ന് പറഞ്ഞ് പ്രസിദ്ധികരിച്ചത് വിവാദമായിരുന്നു.

7. ഗാന്ധി 1982 - ഏറ്റവും പ്രശസ്തി നേടിയ 8 ഓസ്കാറുകൾ നേടിയ ബ്രിട്ടീഷ് ചിത്രം.
റിച്ചർഡ് ആറ്റൻബറോയുടെസം‌വിധാനത്തിൽ ഇറങ്ങിയ ഈ ചിത്രത്തിലെ  ഗാന്ധിയുടെ വേഷം ചെയ്തത് ബെൻ കിംഗ്സ്ലിയാണ്‌.

8.സർദാർ 1993
അന്നു കപൂർ ഗാന്ധിജിയായി എത്തിയ ചിത്രം സർദാർ വല്ലഭായി പട്ടേലുടെ ജീവിത കഥയുടെ ദൃശ്യാവിഷ്കരണമായിരുന്നു.
( കാലാപാനി സിനിമയിലെ  വീർ സവർക്കറിന്റെ വേഷം ചെയ്ത നടൻ )

9. ദി മേയ്ക്കിംഗ് ഓഫ് ദി മഹാത്മ 1996
ശ്യാം ബെനഗലിന്റെ ചിത്രം.ഇൻഡോ സൗത്ത് ആഫ്രിക്കൻ സിനിമാ സംരംഭം.
ഗാന്ധിജിയുടെ സൗത്ത് ആഫ്രിക്കൻ ജീവതത്തിന് പ്രാധാന്യം നൽകിയ ചിത്രം.
രജിത്ത്കപൂർ (ശ്യാമപ്രസാദിന്റെ  സിനിമ അഗ്നിസാക്ഷിയിലെ നായകനായി നമ്മൾ കണ്ട അതെ അൾ )
മേയ്ക്കിംഗ് ഓഫ് ദി മഹാത്മയിലൂടെ രജിത്തിന് ദേശീയ അവാർഡും കിട്ടി

10. ഹേ റാം 2000
കമൽ ഹസ്സൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഗാന്ധിജി ആയി എത്തിയത്  നസീറുദ്ദീൻ ഷാ ആയിരുന്നു ( പൊന്തൻ മാട സിനിമയിലെ മാട തമ്പുരാൻ )

11. ലഗേ രഹോ മുന്നാഭായ് 2006
ദിലീപ് പ്രഭാവാൽക്കർ ഗാന്ധിജി ആയി നിറഞ്ഞാടി ഈ സിനിമയിൽ.
 
12.ഗാന്ധി മൈ ഫാദർ 2007
ദർശൻ ജരിവാല ആയിരുന്നു ഗാന്ധിജിയുടെ വേഷം ചെയ്തത്.ഗാന്ധിയും മകൻ ഹരിലാലുമായുള്ള ബന്ധമാണ് സിനിമ കൈകാര്യം ചെയ്തത്

13. ഡിയർ ഫ്രണ്ട് ഹിറ്റ്ലർ / ഗാന്ധി ടു ഹിറ്റ്ലർ 2011
അവജീത്ത് ദത്ത് ആയിരുന്നു ഗാന്ധി ആയി എത്തിയത്.രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് ഗാന്ധി ഹിറ്റ്ലർക്ക് അയച്ച കത്തുകളിലുടെ ആണ് സിനിമ പുരോഗമിക്കുന്നത്.ഗാന്ധിയൻ ചിന്താഗതിയും നാസി ചിന്തകളും തമ്മിലുള്ള ഒരു അവലോകനമാണ്  ചിത്രം.
രാകേഷ് രഞ്ജൻ കുമാർ ആയിരുന്നു സംവിധായകൻ.

14. നേതാജി സുബാഷ് ചന്ദ്ര ബോസ്, ദി ഫൊർഗോട്ടൻ ഹീറോ 2004
നേതാജിയുടെ ജീവിത കഥ പറയുന്ന ശ്യാം  ബെനഗൽ സിനിമ.
സുരേന്ദ്ര രാജൻ ആയിരുന്നു ഗാന്ധിജി.

15.ലെജൻഡ് ഓഫ് ഭഗത് സിംഗ് 2002
ഭഗത് സിംഗിന്റെ ജീവി ആധാരമാക്കി രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുരേന്ദ്ര രാജൻ ഗാന്ധിജിയായി എത്തി.

16. വീർ സവർക്കർ 2001 ലും സുരേന്ദ്ര രാജൻ തന്നെ ആയിരുന്നു ഗാന്ധി.

17..Dr.ബാബാ സാഹിബ് അംബേദ്കർ 1998
മമ്മൂട്ടി കേന്ദ്ര കഥാപാത്രം ചെയ്ത ഈ ചിത്രത്തിൽ മോഹൻ ഗോഖലേ ആയിരുന്നു ഗാന്ധി.
ഹേ റാമിലെ ഗാന്ധി വേഷം ചെയ്യാൻ ആദ്യം നിശ്ചയിച്ചത് മോഹനെ ആയിരുന്നു. പിന്നീടത് നസീറുദ്ദീൻ ഷാ ഉഗ്രനാക്കിയത് ചരിത്രം.

ഇനിയുമുണ്ടാവാം ഗാന്ധിജിയായി അഭിനയിച്ചവർ...
അവരെയും  ഈ വേഷം ചെയ്ത മേലെ പ്രതിപാദിച്ചവരെയും  നമ്മൾക്ക് ഓർക്കാം ഈ ദിനത്തിൽ.....

 

 

Comment