ഗോഡ്ഫാദർ സിനിമയെ കുറിച്ചുള്ള സംശയവും വൈറൽ ആകുന്ന മറുപടിയും...

Trivia

സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം വിതക്കാൻ ചില പോസ്റ്റുകളെത്തും. കമന്റുകളുടെ പെരുമഴയായിരിക്കും പിന്നെ. പക്ഷേ, ചി​ല കമന്റുകളുണ്ട്... പൊന്നു സാറേ അത് വായി​ച്ചാൽ നമുക്ക് ചി​രി​ നി​റുത്താനാവി​ല്ല. അന്നേരം മാത്രമല്ല,ഓർമ്മയുള്ളി​ടത്തോളം കാലം ആ കമന്റ് നമ്മളെ ചി​രി​പ്പി​ച്ചു കൊന്നി ​(ണ്ടി​) രി​ക്കും.

ഇത്ര രസികൻമാരാണോ നമ്മൾ മലയാളി​കൾ എന്ന് ചിന്തിപ്പിക്കുന്ന തരത്തിലായിരിക്കും പല കമന്റുകളും. അത്ര നല്ല നിരീക്ഷണവും രസികത്തവുമാണ് പല പോസ്റ്റുകളെയും അതി​ലെ കമന്റുകളെയും സൂപ്പർഹിറ്റുകളാക്കുന്നതും ഒരി​ക്കലും മറക്കാൻ കഴി​യാത്ത ചി​രി​ സമ്മാനി​ക്കുന്നതും. സമയമി​ല്ലാതെ റീൽസി​ൽ ശ്രദ്ധി​ച്ചു കൊണ്ടി​രി​ക്കുന്നവർ പോലും രസി​കൻ പോസ്റ്റുകളി​ലെ കമന്റുകൾ കുത്തിയിരുന്ന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. അതി​വേഗം ഓടി​ക്കൊണ്ടി​രി​ക്കുന്ന ജീവി​തത്തി​ൽ ഒരു നി​മി​ഷമെങ്കി​ൽ ഒരു നി​മി​ഷം ഒന്നു ആഞ്ഞു ചി​രി​ച്ച് റി​ലാക്‌സാകാനാണ്.

കഴിഞ്ഞ ദിവസം M3DB ഫേസ്ബുക്ക് സിനിമാഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിൽ വന്ന കമന്റാണ് ഇപ്പോൾ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. അതുവായിച്ച് ചിരി നിറുത്താൻ പറ്റുന്നില്ല എന്നാണ് പലരുടെയും അനുഭവം. നി​മി​ഷനേരം കൊണ്ടാണ് കമന്റ് ഗ്രൂപ്പുകളി​ൽ നി​ന്ന് ഗ്രൂപ്പുകളി​ലേക്കും സ്‌ക്രീൻഷോട്ടായി​ ഫോണുകളി​ലേക്കും പറന്നത്. 32 വർഷമായി​ട്ടും മലയാള
സി​നി​മയി​ൽ നി​ത്യഹരി​തമായി​ നി​ൽക്കുന്ന 'ഗോഡ്ഫാദർ' എന്ന ചി​ത്രത്തി​ലെ ഒരു സംശയമായി​രുന്നു പോസ്റ്റായി​ വന്നത്. ഇതെന്താ ഇങ്ങനെ ഒരു സംശയം എന്നായി​രുന്നു പോസ്റ്റ് വായി​ച്ചവർ ആദ്യം വി​ചാരി​ച്ചതെങ്കി​ലും പി​ന്നീട് നി​രനി​രയായി​ വന്ന കമന്റുകളാണ് പോസ്റ്റി​നെ ഹി​റ്റാക്കി​യത്. ആ കൂട്ടത്തിൽ പോസ്റ്റി​ൽ ഉന്നയി​ച്ച സംശയത്തി​ന്റെ ഉത്തരം ചി​ന്തയുടെയും ചി​രി​യുടെയും പരമാവധി​ രസം ആറ്റി​ക്കുറുക്കി​ ഒരു മി​ടുമി​ടുക്കൻ എഴുതി​യതാണ് ആളുകൾ മനസ് നി​റഞ്ഞ ചി​രി​യോടെ സ്വീകരി​ച്ചത്.

''കുട്ടിക്കാലം മുതൽ പല പ്രാവിശ്യം കാണുന്ന സിനിമാ ആണ് . എന്റെ ഒരു ചെറിയ സംശയം: നമ്മുടെ ഗോഡ്ഫാദർ സിനിമയിൽ...
കനകയുടെ ക്ലാസ്സിൽ ആണ് ജഗദീഷും മുകേഷും, പഠിക്കുന്നത് എന്നു വീട്ടുകാരോട് അവൾ പറയുന്നുണ്ട്. ചിലപ്പോ ജഗദീഷിനെ രക്ഷപെടുത്താൻ വേണ്ടി പറഞ്ഞതായിരിക്കും. എന്തായാലും കഥയുടെ ഫ്ളാഷ്ബാക്കിലേക്ക് പോയാൽ. തിലകന്റെ അനിയൻ ആണ് മുകേഷ്...തിലകന്റെ കല്യാണപെണ്ണായിരുന്നു കനകയുടെ അമ്മ. പക്ഷെ കല്യാണം നടന്നില്ല. അന്ന് അടിയായി മുകേഷിന്റെ അമ്മ മരിച്ചു...അഞ്ഞൂറാൻ ജയിലിലും പോയി. പെണ്ണിനെ കനകയുടെ അച്ഛന് കെട്ടിച്ചും കൊടുത്തു. 'അപ്പോ മുകേഷ് എങ്ങനെ ഉണ്ടായി'?ഇനി തിലകന്റെ കല്യാണത്തിന് മുൻപാണ് മുകേഷ് ജനിച്ചത് എങ്കിൽ...

'മുകേഷും കനകയും എങ്ങനെ ഒരേ ക്ലാസ്സിൽ വന്നു'?
'മുകേഷ് സ്‌കൂളില് തോറ്റു പോയോ'?
ഈ ചോദ്യത്തിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ മാപ്പാക്കുക..
.......കൊല്ലരുത് പ്ലീസ് എന്നായിരുന്നു Shebin Antony Chathanattuയുടെ പോസ്റ്റ്. ഈ പോസ്റ്റിന് Abdul Nizar ഇട്ട മറുപടിയായിരുന്നു 'മാരകം'. ആ മറുപടി ഇങ്ങനെയാണ്:

മുകേഷ് ജനിച്ചത് 1969 ജൂൺ 2 ന് വെട്ടു നടന്നത് 1969 ജൂൺ മൂന്നിന്. 1969 ജൂലൈ 15 ന് കനകയുടെ അമ്മേടെ കല്യാണം.
1970 മെയ് 3ന് കനക ജനിച്ചു.
1974 ജൂൺ ഒന്നിന് മുകേഷിനെ ക്ലാസിൽ ചേർക്കാൻ തിലകൻ കൊണ്ടുപോകുന്നു. 5 വയസ്സ് തികയാത്തതിനാൽ മുകേഷിനെ ഒന്നാം ക്ലാസിൽ എടുത്തില്ല.
1975 ജൂൺ 1ന്, 5 വയസ്സ് കഴിഞ്ഞ മുകേഷും കനകയും ഒന്നാം ക്ലാസിൽ ചേർന്നു. എല്ലാം കോംപ്ലിമെന്റ്സായില്ലേ?

അബ്‌ദുൾ നി​സാറി​ന്റെ ഈ ഗംഭീരൻ മറുപടി​ ഇപ്പോൾ വൈറലായി​ മാറി​ക്കഴി​ഞ്ഞു. തങ്കപ്പനല്ലടാ പൊന്നപ്പൻ തുടങ്ങി​യ രസി​കൻ കമന്റുകളും ഈ മറുപടി​ക്ക് പി​ന്നാലെ വരുന്നുണ്ട്. ഏതായാലും ഏറെക്കാലത്തി​ന് ശേഷമാണ് സോഷ്യൽമീഡി​യ ഇത്രയും രസിപ്പി​ച്ച ഒരു കമന്റ് ആഘോഷി​ക്കുന്നത്. 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക 

Comment