ഫ്രഞ്ച്-സ്വിസ് സംവിധായകൻ ജീൻ-ലൂക്ക് ഗോദാർഡ് അന്തരിച്ചു

News

 

1950 കളിലും 60 കളിലും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രനിർമ്മാണ പ്രസ്ഥാനമായ നോവൽ വേഗിലെ പ്രധാന വ്യക്തിയായിരുന്ന ഫ്രഞ്ച്-സ്വിസ് സംവിധായകൻ ജീൻ-ലൂക്ക് ഗോദാർഡ്  അന്തരിച്ചു. 91 വയസായിരുന്നു.

 

ബ്രെത്ത്‌ലെസ് ആണ് ആദ്യ ചിത്രം.എ വുമൺ ഈസ് എ വുമൺ (1969) ആദ്യത്തെ കളർ ചിത്രം. ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ഗൊദാർദിന്റെ ചലച്ചിത്രകല മറ്റൊരു തലത്തിലേക്കു മാറി. ആർട്ട് സിനിമ, ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കല്പങ്ങൾ തിരസ്കരിച്ച ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു.ഗൊദാർദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിൽ പ്രമുഖർ. ആ പരീക്ഷണത്തിന്റെ സൃഷ്ടിയായ വിൻഡ് ഫ്രം ദ ഈസ്റ്റ് (1969).കിങ്‌ലിയർ, ഹിസ്റ്ററി ഓഫ് സിനിമ എന്നീ സിനിമകളും ശ്രദ്ധേയമായിരുന്നു.

Comment