ഋഷബ് ഷെട്ടി... ഇങ്ങള് ജിന്നാണോ?

Reviews

ദക്ഷിണ കന്നഡയിൽ വേരുകളോടെ മനോഹരമായി ചിത്രീകരിച്ച് അവതരിപ്പിച്ച സിനിമ.
അധികാര സമവാക്യങ്ങളെക്കുറിച്ചും ഭൂത കോല പാരമ്പര്യത്തെക്കുറിച്ചും മനുഷ്യന്റെ   അത്യാഗ്രഹവും പ്രകൃതിയുമായുള്ള ഏറ്റുമുട്ടലുകളും കോർത്തിണക്കിയ ഉഗ്രൻ തിരക്കഥയിൽ ദൃശ്യ വിസ്മയങ്ങൾ ഒരുക്കിയ സിനിമ.

മികച്ച സംഗീതവും, സംഘട്ടനങ്ങളും, അഭിനേതാക്കളുടെ  അതി ത്രീവ്രവും, ഉജ്ജ്വലമായ പ്രകടനങ്ങളും സിനിമാ കാഴ്ചയുടെ അനുഭവത്തെ മറക്കാനാവാത്ത ഒന്നാക്കുന്നുണ്ട്.

Kantara  എന്ന പദത്തിന്റെ  അർത്ഥം  നിഗൂഢമായ വനം എന്നതാണ്. ഈ  സിനിമയുടെ പശ്ചാത്തലം  വനത്തിനു ചുറ്റും താമസിക്കുന്ന ഗ്രാമവാസികളും ആവുന്നു.
സിനിമയുടെ അവസാന 15 മിനിറ്റിൽ ഋഷബ് ഷെട്ടി എന്ന നടന്റെ  ഇതു വരെ കാണാത്ത മികച്ച അഭിനയത്തികവ് വെളിവാക്കുന്ന മൂഹുർത്തങ്ങളുണ്ട്.   ഋഷബ് & ഷെട്ടി എന്നിവർ അവസാനമായി ഒന്നിച്ച ഗരുഡ ഗമന വൃഷബ വാഹനത്തിൽ യാദൃശ്ചികമായി ശിവനായി അഭിനയിച്ച നടനും എഴുത്തുകാരനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ഈ ചിത്രത്തിലെ ഭൂത കോല സീക്വൻസുകളുടെ  കൊറിയോഗ്രാഫി ചെയ്തത്. അത് മറ്റൊരു ലോകത്തിൽ എത്തിക്കുന്ന മൂഹൂർത്തങ്ങളായിരുന്നു .

അരവിന്ദ് എസ് കശ്യപിന്റെ ഛായാഗ്രഹണമാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്ലസ്.  അജനീഷ് ലോക്‌നാഥിന്റെ സംഗീതത്തെക്കുറിച്ചും ഇതുതന്നെ പറയാം  'സിങ്കാര സിരിയേ' എന്ന ഗാനവും, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം  പ്രേക്ഷകന്  നല്കുന്ന അനുഭവം അനിർവചനീയമാണ്. അതു പോലെ കിടിലോൾക്കിടിലൻ സംഘട്ടനങ്ങളും.
Action Director Vikram Mor നിങ്ങൾ ഉഗ്രൻ മനുഷ്യനാണ്...

Myth ഉം, ദൈവാരാധനയും മറ്റു ഇഷ്ടപ്പെടാത്തവർ ദയവ് ചെയ്ത് തീയ്യേറ്ററിന്റെ പരിസരത്തു കൂടെ പോലും പോവരുത്... ഇത് നിങ്ങളുടെ സിനിമയല്ല.പ്രാദേശിക ഉള്ളടക്കവുമായുള്ള റിഷബ് ഷെട്ടിയുടെ  ഇടപെടലിന്റെ തുടർച്ചയാണ് Kantara; ഫ്യൂഡലിസം, പരിസ്ഥിതി സംരക്ഷണം,  വനഭൂമി കയ്യേറ്റം തുടങ്ങിയ  ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ  സന്നിവേശിപ്പിച്ച്  നെയ്തെടുത്ത  മനോഹര തിരക്കഥയ്ക്ക് വല്യ കൈയ്യടി

നാടോടിക്കഥകളിലും യക്ഷഗാനം, പാദന, ഭൂത കോല, ദൈവാരാധന, നാഗാരാധന, കമ്പള എന്നിവയുൾപ്പെടെയുള്ള പ്രാദേശിക സംസ്കാരങ്ങളെ എത്ര മനോഹരമാണ് കോർത്തെടുത്തിരിക്കുന്ന് കഥാപശ്ചാത്തലത്തിലേക്ക്..ഋഷബ് ഷെട്ടി ഇങ്ങള് മുത്താണ്.
നിങ്ങളുടെ അഭിനയം ഹോ എത്ര മനോഹരം, എന്ത് രസമായിട്ടാണ് നിങ്ങൾ കഥാപാത്രമായി നിറഞ്ഞാടുന്നത്.നിങ്ങൾ പുറത്തെടുത്ത ഇജ്ജാദി പ്രകടനം കാരണം ഉഗ്രൻ അഭിനയം കാഴ്ച വെച്ച  കിഷോർ, Sapthami Gowda,Achyuth Kumar, Pramod Shetty, Shanil Guru എന്നിവർ നിങ്ങളുടെ നിഴലിലായി....

തിയേറ്ററുകളിൽ തന്നെ  കാണേണ്ട ചിത്രമാണ് കാരണം ഇത് തിയേറ്ററിന് വേണ്ടി നിർമ്മിച്ച സിനിമയാണ്. ഈ സിനിമ അത് അർഹിക്കുന്നു.

പഞ്ചുർളിയുടെ ( പന്നിയുടെ /വരാഹ മൂർത്തിയുടെ ആത്മാവ് എന്ന സങ്കല്പം )
രൂപത്തിലുള്ള രൂപത്തിലുള്ള നർത്തകിയുടെ ശിരോവസ്ത്രം ധരിച്ച
ദൈവത്തിന്റെ  നാവാവുന്ന മനുഷ്യർ. ആ മനുഷ്യരുടെ ജീവിതത്തിലൂടെ
നമ്മളെ മറ്റൊരു ലോകത്തിലെത്തിച്ച് ചുമ്മാ കോരിത്തരിപ്പിച്ച മനുഷ്യൻ ഋഷബ് ഷെട്ടി... ഇങ്ങള് ജിന്നാണോ?

 

Comment