ഹിന്ദിയിൽ റീമെയ്ക്ക് ചെയ്ത മലയാളചിത്രങ്ങൾ

Info

75 ൽ പരം മലയാളം സിനിമകൾ ഹിന്ദിയിൽ റീമെയ്ക്ക് ചെയ്തിട്ടുണ്ട്. കുറെ ചിത്രങ്ങൾ പൈപ്പ്ലൈനിലുണ്ട്. അങ്ങനെ ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യപ്പട്ടതും, ചെയ്യാൻ സാധ്യത കാണുന്നതുമായ ചിത്രങ്ങളെയാണ് ചുവടെ കാണിച്ചിരിക്കുന്നത്. 

ഒരു ചിത്രം തന്നെ രണ്ട് തവണ ഹിന്ദിയിൽ റീമെയ്ക്ക് ചെയ്യപ്പെട്ട ചിത്രമാണ് ‘ഇൻ ഹരിഹർ നഗർ‘... ഒന്ന്,  മലയാളികളുടെ പ്രിയ നടിയായി മാറിയ മീന നായികയായി എത്തി 1992 ൽ ഇറങ്ങിയ ‘പർദാ ഹേ പർദാ’.... രണ്ട്, പ്രിയദർശൻ സംവിധാനം ചെയ്ത ‘ധോൾ’ ഉം...!!!

 മലയാളത്തിൽ ഇറങ്ങിയ ഒരു ഹിറ്റ് ചിത്രം, ഹിന്ദിയിൽ റീമെയ്ക്ക് ചെയ്യാനിരിക്കെയാണ്, അതേ കഥാ ആശയം എടുത്ത് ഒരു വമ്പൻ ചിത്രത്തിൻ്റെ രണ്ടാം ഭാഗമിറക്കിയത്. അതിൻ്റെ പശ്ചാത്തലത്തിൽ മലയാളചിത്രത്തിൻ്റെ റീമെയ്ക്ക് വേണ്ടാ എന്ന് വച്ചു. ‘ടേക്ക് ഓഫ്’ ആയിരുന്നു ആ ചിത്രം... ഹിന്ദിയിൽ സൽമാൻ ഖാൻ നായകനായി എത്തിയ ‘ടൈഗർ സിന്ദാ ഹേ’ യും. 

ചില ചിത്രങ്ങൾ കുറച്ച് ഭാഗങ്ങൾ മാത്രം മലയാളത്തിൽ നിന്ന് എടുത്തവയും ഉണ്ട്. അങ്ങനെയുള്ളവയിൽ “PARTIALLY" എന്ന് കാണിച്ചിട്ടൂണ്ട്. കൂടാതെ, ഹിന്ദിയിൽ റീമെയ്ക്ക് ചെയ്യപ്പെടുന്നു എന്ന് വായിച്ചറിഞ്ഞതായ ചില ചിത്രങ്ങളുടെ ഡീറ്റയിൽസും ഇതിൽ അവസാനം ചേർത്തിട്ടുണ്ട്.

 

ഇതിൽ ചേർക്കാതെ, ഏതെങ്കിലും വിട്ടുപോയതായി അറിയാമെങ്കിൽ m3db യുടെ FB ഗ്രൂപ്പിലെ പോസ്റ്റിൽ എഴുതാൻ മറക്കരുതേ.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക