കുഞ്ഞുമാളൂട്ടി​... ഗായി​ക അഭയ ഹി​രൺ​മയി​

News

''ഏതിരുളിൻ താരം
പ്രിയ സാന്ത്വനമായ് എന്നിൽ
തെളിയുന്നു മുത്താണോ പൂവാണോ
സ്വപ്നം പേറും രൂപം
നീ വരും ഓണപ്പൂത്തുമ്പി''

ഭരതൻ സംവിധാനം ചെയ്ത 'മാളൂട്ടി' സിനിമയിൽ  മൗനത്തിൻ ഇടനാഴിയിൽ.... എന്ന പാട്ടിന്റെ അവസാനം ഈ വരികളിലെത്തുമ്പോൾ ജയറാമിന്റെയും ഉർവശിയുടെയും സ്‌നേഹവാത്സല്യങ്ങളേറ്റുവാങ്ങി തൊട്ടിലിൽ കിടന്നുറങ്ങുന്ന ഒരു ചുന്ദരീമണിക്കുഞ്ഞുണ്ട്. ജയറാം അവതരിപ്പിക്കുന്ന ഉണ്ണികൃഷ്ണൻ ഗൾഫിലേക്ക് മടങ്ങുമ്പോൾ യാത്രയയക്കാനെത്തിയവരുടെ കൂട്ടത്തിൽ അച്ഛൻ കാറിൽ കയറുമ്പോൾ പാളി നോക്കുന്ന കുഞ്ഞുവാവയെ അവതരിപ്പിച്ചത് ഇന്നത്തെ പ്രശസ്ത ഗായിക അഭയ ഹിരൺമയിയാണ്. അന്ന് ആറുമാസമായിരുന്നു തനിക്ക് പ്രായമെന്ന് ഹിരൺമയി ഓർക്കുന്നുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഭരതൻ ഒരു കുഞ്ഞുടുപ്പ് സമ്മാനിച്ചതായി അമ്മ പറഞ്ഞതും ഹിരൺമയി ഓർത്തെടുക്കുന്നു.

ഇന്നത്തെ അഭയയും കുഞ്ഞു അഭയയും തമ്മി​ൽ വലി​യ വ്യത്യാസമൊന്നുമി​ല്ല. വട്ടമുഖവും കണ്ണുകളുമെല്ലാം അതേ പോലെ പറി​ച്ചു വച്ചി​ട്ടുണ്ട്. ആറുമാസത്തി​ലേ കാമറയെ അഭി​മുഖീകരി​ച്ചതു കൊണ്ടാണോ എന്നറി​യി​ല്ല, പാട്ടായാലും അഭി​നയമായാലും അവതാരകയായാലും തി​ളങ്ങാൻ അഭയയ്‌ക്ക് കഴി​യുന്നത്. എന്തായാലും മലയാളി​കൾക്ക് വലി​യ സർപ്രൈസാണ് ഈ വാർത്ത.
കൗമുദി ടിവി യിൽ സംപ്രേക്ഷണം ചെയ്ത അഭയ ഹിരൺമയിയുടെ ഇന്റർവ്യൂ ചൂണ്ടിക്കാണിച്ച്  ജിഗർതണ്ട എന്ന പ്രേക്ഷകൻ ആണ് M3DB ((മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ്) ഫേസ് ബുക്ക് ഗ്രൂപ്പിൽ ഈ വിവരം പോസ്റ്റ് ചെയ്തത്.

Mounathin Idanazhiyil | 1080p Remastered | Malootty | Johnson | Sujatha Mohan | Urvashi | Jayaram

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment