ഒടിടി എന്ന പുത്തൻ കാഴ്ചാ സങ്കേതത്തേപ്പറ്റി എഴുതൂ സമ്മാനം നേടൂ..

News

M3DBCafe യുടെ ലോഞ്ചിനോടനുബന്ധിച്ച് Pixstory- യുമായി ചേർന്ന് ഒരു എഴുത്തു മത്സരം പ്രഖ്യാപിച്ചിരുന്നു.  സിനിമാ-സംഗീതസംബന്ധിയായി, ഞങ്ങൾ നിർദ്ദേശിക്കുന്ന ഒരു വിഷയത്തിൽ 360 വാക്കുകളിൽ കവിയാതെ ഒരു മലയാള ലേഖനം എഴുതി പോസ്റ്റ് ചെയ്യുന്നവരിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെടുന്ന ലേഖനത്തിന് 5000 രൂപ ക്യാഷ് അവാർഡ്. ഇതാണ് മൽസരം.

എല്ലാ രണ്ട് ആഴ്ചകളിലും ഓരോ പുതിയ വിഷയം അനൌൺസ് ചെയ്യും എന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത.

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഈ മത്സരം തുടക്കമിടുകയാണ്. മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: https://www.pixstory.com/download/ എന്ന ലിങ്കിൽ നിന്നോ പ്ലേസ്സ്റ്റോർ / ആപ്പ്സ്റ്റോർ എന്നിവിടങ്ങളിൽ നിന്നോ Pixstory App ഡൌൺലോഡ് ചെയ്യുക. എന്നിട്ട്, M3dbcafe.com ന്റെ ഹോം പേജിലോ ഈ ലേഖനത്തിന്റെ താഴെയോ തന്നിരിക്കുന്ന വിഷയത്തെ ആസ്പദമാക്കി 360 വാക്കുകളിൽ കവിയാതെയുള്ള ലേഖനങ്ങൾ Pixstory യിൽ പോസ്റ്റ് ചെയ്യുക. 1 മുതൽ 12 വരെ ചിത്രങ്ങൾ ലേഖനത്തിന്റെ കൂടെ ഉപയോഗിക്കാം. പോസ്റ്റ് ചെയ്യുമ്പോൾ Interest എന്ന ഫീൽഡിൽ m3dbcafe എന്ന് ടൈപ്പ് ചെയ്യാൻ മറക്കാതിരിക്കുക. 

ആഗസ്റ്റ് 15 മുതൽ 31, 2022 വരെയുള്ള വിഷയം: ഒടിടി (OTT) എന്ന പുത്തൻ കാഴ്ചാസങ്കേതം

നിങ്ങളുടെ ലേഖനങ്ങൾ അഗസ്റ്റ് 31, ഇന്ത്യൻ സമയം 11.30നു മുമ്പായി Pixstory ൽ പോസ്റ്റ് ചെയ്യൂ.  

സംശയങ്ങൾക്ക് team@m3dbcafe.com നെ ഔദ്യോഗികമായി ബന്ധപ്പെടാം.