സിനിമയിൽ സൂപ്പർസ്റ്റാറിന്റെ ആവശ്യമുണ്ടോ? എഴുതൂ സമ്മാനം നേടൂ..

Info

M3DBCafe യുടെ ലോഞ്ചിനോടനുബന്ധിച്ച് Pixstory- യുമായി ചേർന്ന് ഒരു എഴുത്തു മത്സരം പ്രഖ്യാപിച്ചിരുന്നു.  സിനിമാ-സംഗീതസംബന്ധിയായി, ഞങ്ങൾ നിർദ്ദേശിക്കുന്ന ഒരു വിഷയത്തിൽ 360 വാക്കുകളിൽ കവിയാതെ ഒരു മലയാള ലേഖനം എഴുതി പോസ്റ്റ് ചെയ്യുന്നവരിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെടുന്ന ലേഖനത്തിന് 5000 രൂപ ക്യാഷ് അവാർഡ്. മികച്ച രണ്ടാം ലേഖനത്തിന് 3000 രൂപ ക്യാഷ് പ്രൈസ് - ഇതാണ് മൽസരം.

എല്ലാ രണ്ട് ആഴ്ചകളിലും ഓരോ പുതിയ വിഷയം അനൌൺസ് ചെയ്യും എന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത.

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി തുടക്കമിട്ട ഈ മത്സരത്തിന്റെ രണ്ടാം എപ്പിസോഡാണിത്. മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: https://www.pixstory.com/download/ എന്ന ലിങ്കിൽ നിന്നോ പ്ലേസ്സ്റ്റോർ / ആപ്പ്സ്റ്റോർ എന്നിവിടങ്ങളിൽ നിന്നോ Pixstory App ഡൌൺലോഡ് ചെയ്യുക. എന്നിട്ട്, M3dbcafe.com ന്റെ ഹോം പേജിലോ ഈ ലേഖനത്തിന്റെ താഴെയോ തന്നിരിക്കുന്ന വിഷയത്തെ ആസ്പദമാക്കി 360 വാക്കുകളിൽ കവിയാതെയുള്ള ലേഖനങ്ങൾ Pixstory യിൽ പോസ്റ്റ് ചെയ്യുക. 1 മുതൽ 12 വരെ ചിത്രങ്ങൾ ലേഖനത്തിന്റെ കൂടെ ഉപയോഗിക്കാം. പോസ്റ്റ് ചെയ്യുമ്പോൾ Interest എന്ന ഫീൽഡിൽ m3dbcafe എന്ന് ടൈപ്പ് ചെയ്യാൻ മറക്കാതിരിക്കുക. 

സെപ്റ്റംബർ 6 മുതൽ 25, 2022 വരെയുള്ള വിഷയം: സിനിമയിൽ സൂപ്പർസ്റ്റാറിന്റെ ആവശ്യമുണ്ടോ ?

നിങ്ങളുടെ ലേഖനങ്ങൾ സെപ്റ്റംബർ 25 ഇന്ത്യൻ സമയം 11.30നു മുമ്പായി Pixstory ൽ പോസ്റ്റ് ചെയ്യൂ.  

സംശയങ്ങൾക്ക് team@m3dbcafe.com നെ ഔദ്യോഗികമായി ബന്ധപ്പെടാം.