News
സിനിമ-സീരിയൽ അഭിനേത്രി രശ്മി ജയഗോപാൽ അന്തരിച്ചു. 51 വയസ്സായിരുന്നു. രശ്മിയുടെ അച്ഛൻ എച്ച് എം ടിയിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ രശ്മി ജനിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നു. പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി അഭിനയരംഗത്ത് തുടക്കംകുറിയ്കുന്നത്. പിന്നീട് തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. മലയാളത്തിൽ ഒരു നല്ല കോട്ടയംകാരൻ ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമൃത ടിവിയിലെ സത്യം ശിവം സുന്ദരം എന്ന സീരിയലിലിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി ടെലിവിഷൻ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിൽ കാക്കാത്തിയായി അഭിനയിച്ചു. സ്വന്തം സുജാത എന്ന സീരിയയിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ ശ്രദ്ധേയയായത്.