തിങ്കൾക്കുടം നിറയെ പൊങ്കൽക്കിനാവ് പാടി വൈറലായ വൈഷ്ണവി

Cafe Trivia

തിങ്കൾക്കുടം നിറയെ പൊങ്കൽക്കുളിർ നിലാവെന്ന പാട്ട് കലിപ്പ് മോഡലിൽ തുടക്കമിടുന്ന പാട്ടുകാരി..
  
അന്തിച്ചെപ്പിൽ നിന്നും സിന്ദൂരം ചുണ്ടിൽ തൂകി
അല്ലിച്ചെല്ലക്കന്നിക്കണ്ണങ്ങൾ ചായം പൂട്ടി
അരയന്നമുറങ്ങുന്ന തളിരിതൾ മിഴിയുടെ
ലഹരിയിലിനിയലിയാം...

എന്ന ഭാഗം വരുമ്പോഴേക്കും കലിപ്പന്റെ കാന്താരിയായി തരളിതയായി മാറുകയാണ്. ഈ ഭാവാനിയക്കാരിയ യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വൈറലായിരുന്നു. വിഷ്ണു എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയും ശോഭനയും അഭിനയിച്ച പനിനീരുമായ് പുഴകൾ നീന്തി വന്ന കുളിരേ എന്ന് തുടങ്ങുന്ന പാട്ട് ഒരു പക്ഷേ സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ പേർ കണ്ടത് വൈഷ്ണവിയുടെ വൈറൽ വീഡിയോ ആകും.

വൈഷ്ണവി എന്നാണ് ഈ അഭിനേത്രിയുടെ പേര്. കൊല്ലം മുഖത്തല സ്വദേശിയാണ്. ഇന്നലെ റിലീസ് ചെയ്ത ജിയോ ബേബി ചിത്രമായ ശ്രീധന്യ കേറ്ററിംഗ് സർവീസിലെ ഒരു വേഷക്കാരിയാണ് ഈ വൈറലായ കാന്താരി. 

കൊല്ലം ജില്ലയിലെ മുഖത്തലയിൽ ജനിച്ചു. നാടകരംഗത്ത് അഭിനേത്രിയായ വിജയകലയാണ് വൈഷ്ണവിയുടെ അമ്മ. മുഖത്തല, കണ്ണനല്ലൂർ എന്നീ സ്കൂളുകളിലായിരുന്നു വൈഷ്ണവിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനു ശേഷം കൊ-ഓപ്പറേറ്റീവ് കോളേജിൽ നിന്നും സോഷ്യോളജിയിൽ ബിരുദം നേടി. തുടർന്ന് ഇഗ്നൗ യൂണിവേൾസിറ്റിയിൽ നിന്നും സോഷ്യോളജി മാസ്റ്റർ ബിരുദവും കരസ്ഥമാക്കി.

ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് വൈഷ്ണവി അഭിനയരംഗത്ത് തുടക്കമിടുന്നത്. ഹൃദയം സിനിമയിലെ "ഉണക്കമുന്തിരി.. എന്ന  ഗാനരംഗത്തിൽ കല്യാണപെണ്ണായി അഭിനയിച്ചുകൊണ്ടാണ് സിനിമാഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.  അതിനുശേഷം ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്ന സിനിമയിലും ഒരു വേഷം ചെയ്തു. 2BHK എന്ന സിനിമയിൽ പ്രധാന താരമായി അഭിനയിച്ചു. 

ഈ അടുത്ത് ശ്രദ്ധിക്കപ്പെട്ട 2BHKയിലെ അസർ മുല്ലപൂവുപോൽ എന്ന് തുടങ്ങുന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നതും വൈഷ്ണവിയാണ്.  

ASARMULLAPOOVUPOL | 2BHK | VIDEO SONG | SREERANJINI | C V KRISHNAKUMAR | M S KOLATHUR | SUDIP E S

അഭിനയം കൂടാതെ രണ്ട് സിനിമകൾക്ക് ഡബ്ബിംഗും നിർവ്വഹിച്ചിട്ടുണ്ട്.

Relates to: 
വൈഷ്ണവി കല്യാണി