വീഡിയോ കണ്ടന്റ് ഉണ്ടാക്കുന്നവർ അതിൽ നിന്ന് വരുമാനം നേടുന്നു എങ്കിൽ ഗവണ്മെന്റിന്റെ ചട്ടനിർദ്ദേശം ശ്രദ്ധിക്കുന്നത് നല്ലതാണ്. യൂട്യൂബ് ചാനൽ തുടങ്ങുന്നതിലല്ല അതിൽ നിന്ന് മോനറ്റൈസേഷൻ എനേബിൾ ചെയ്ത് സാമ്പത്തിക ലാഭം നേടുന്നതിൽ പ്രശ്നമുണ്ടോ എന്ന ചോദ്യത്തിനാണ് കേരള ഗവണ്മെന്റിനു വേണ്ടി അഡീഷണൽ സെക്രട്ടറിയുടെ പ്രസ്താവന പബ്ലീഷ് ചെയ്തിരിക്കുന്നത്.
ഗവണ്മെന്റ് ജീവനക്കാർ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ ആക്റ്റിവിറ്റികളിൽ ഏർപ്പെടരുതെന്ന് മുൻപ് തന്നെ നിർദ്ദേശമുണ്ടെങ്കിലും ഈ അറിയിപ്പ് വരുമാനമുണ്ടാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ്. ഇന്റർനെറ്റിലോ, സോഷ്യൽ മീഡിയയിലോ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ക്രിയാത്മക സ്വാതന്ത്ര്യമായി കണക്കാക്കാമെങ്കിലും വീഡിയോ അപ്ലോഡ് ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന പക്ഷം 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ്. ആയതിനാൽ സർക്കാർ ജീവനക്കാർക്ക് യൂട്യൂബ് ചാനൽ തുടങ്ങുന്നതിനുള്ള അനുമതി നൽകുന്നതിന് നിലവിലെ ചട്ടപ്രകാരം സാധിക്കുകയില്ല എന്ന വിവരം അറിയിക്കുന്നു.
2023 ഫെബ്രുവരി 3ന് ഉള്ള സർക്കാർ അറിയിപ്പ് താഴെ
ഏന്താണ് ഇത് സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയേക്കാവുന്ന ഇമ്പാക്റ്റ് ?
നിലവിൽ ഗവണ്മന്റ് ജോലിക്കാരായ വ്യക്തികൾ യൂട്യൂബ് മോണനെറ്റൈസേഷൻ എനേബിൾ ചെയ്ത് പണം കിട്ടുന്നുവെങ്കിൽ അത് അവസാനിപ്പിക്കേണ്ടി വരും. അത് പോലെ തന്നെ സമൂഹമാധ്യമങ്ങളിൽ വളരെ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന റീൽസ്, ഫേസ്ബുക്ക് റീൽസ്, ഇൻസ്റ്റ റീൽസ് അടുത്ത കാലത്തായി പരസ്യങ്ങൾ ഇട്ട് തുടങ്ങിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇത് വരെ പരസ്യം കൃത്യമായി വന്നിട്ടില്ലെങ്കിലും ഇൻസ്റ്റയിൽ നിന്ന് ഫേസ്ബുക്കിലേക്ക് ക്രോസോവർ പോസ്റ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്, അതിൽ നിന്ന് പരസ്യവരുമാനവും ലഭിക്കും. ഇതൊക്കെ ചട്ടലംഘനത്തിന്റെ ഭാഗമാവാൻ സാധ്യതയുണ്ട്.